Sunday, May 27, 2012

ടെന്‍ഷനെ പിടിച്ചുകെട്ടാം

പിരിമുറുക്കത്താല്‍ വലിഞ്ഞു മുറുകിയ മനസ്സ് ഒരു ബലൂണ്‍ പോലെയാണ്. ഭയം, വെറുപ്പ് , അസ്വസ്ഥത, ദേഷ്യം എന്നിങ്ങനെ നിരവധി വികാരങ്ങളാല്‍ തിങ്ങിവീര്‍ത്തു നില്‍ക്കുന്ന, ചെറിയ ഒരു സൂചികുത്തിയാല്‍ പോലും പൊട്ടിത്തകരാവുന്ന ഒരു ബലൂണ്‍. ഈ ബലൂണ്‍ പൊട്ടാതെ ചുരുക്കിയെടുക്കുകയെന്നതു നല്ല പ്രയാസമുള്ള ഒരു ജോലി തന്നെ. ഈ നെഗറ്റീവ് വികാരങ്ങളെയെല്ലാം പുറത്തു ചാടിച്ച് ബലൂണ്‍ ചുരുക്കിയിലെ്ലങ്കില്‍ മാനസികപിരിമുറുക്കം വിഷാദത്തിലേക്കോ ഉത്കണ്ഠാരോഗത്തിലേക്കോ വഴിമാറാം.ഘട്ടങ്ങള്‍ അറിയാം മാനസിക പിരിമുറുക്കം ഒരു സുപ്രഭാതത്തില്‍ ശാരീരികരോഗങ്ങളായി പ്രകടമാവുകയല്ല ചെയ്‌യുന്നത്. അത് വിവിധ തട്ടുകളിലൂടെ കടന്നാണ് സ്‌ട്രെസ്സ് ഡിസോഡര്‍ എന്ന രോഗവസ്ഥയിലെത്തുന്നത്. ഒന്നാം ഘട്ടം : ഈ ഘട്ടത്തിലുള്ളയാള്‍ ശാരീരികമായും മാനസികമായും പൂര്‍ണ ആരോഗ്യവാനായിരിക്കും. ചെറിയ ടെന്‍ഷനുകളേയും നെഗറ്റീവ് വികാരങ്ങളേയും എങ്ങനെ നേരിടണമെന്ന് അയാള്‍ക്ക് നല്ല നിശ്ചയമുണ്ട്. മാനസിക പിരിമുറുക്കം ലഘൂകരിക്കാന്‍ അയാള്‍ മദ്യത്തേയോ മറ്റുശീലങ്ങളേയോ ആശ്രയിക്കുന്നില്ല. പക്ഷേ , ഈ ഘട്ടത്തില്‍ നില്‍ക്കുന്നവര്‍ വളരെ അപൂര്‍വമാണ്.രണ്ടാംഘട്ടം : വൈകാരികമായി സ്ഥിരതയിലായിരുന്ന ഒരാളുടെ ജീവിത്തില്‍ പെട്ടെന്ന് പിരിമുറുക്കം കൂട്ടുന്ന എന്തോ സംഭവിക്കുന്നു. അതിന്‍റേതായ എല്ലാ ലക്ഷണങ്ങളും ഉറക്കക്കുറവ് , ഉത്കണ്ഠ, തലവേദന, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം- അയാള്‍ പ്രകടിപ്പിച്ചു തുടങ്ങുന്നു. എന്നാല്‍ താന്‍ ഈ അവസ്ഥയിലാകാനുള്ള കാരണത്തേക്കുറിച്ച് അയാള്‍ ബോധവാനായിരിക്കും. താങ്ങാനാവാത്ത പിരിമുറുക്കമുണ്ടെങ്കില്‍ ഒരു കൗണ്‍സലറോട് സ്വന്തം പ്രയാസങ്ങള്‍ തുറന്നു പറഞ്ഞ് സഹായം തേടാം. പ്രത്യേകിച്ചു മരുന്നൊന്നും ഈ ഘട്ടത്തില്‍ വേണ്ട. മൂന്നാം ഘട്ടം: ഈ ഘട്ടമെത്തുന്നതോടെ പിരിമുറുക്കം താങ്ങാനുള്ള അയാളുടെ സഹനശേഷി കുറയുന്നു. സ്വയം ശാന്തമാകാന്‍ സാധിക്കുന്നില്ല. ഈ ഘട്ടത്തില്‍ അയാള്‍ എളുപ്പം അസ്വസ്ഥനും അക്ഷമനുമാകുന്നു. അയാളുടെ എല്ലാ ശ്രദ്ധയും സ്വന്തം ടെന്‍ഷനില്‍ മാത്രമാണ്  പിരിമുറുക്കത്തിന്‍റെ ലക്ഷണങ്ങള്‍ അത്ര കടുത്തതലെ്ലങ്കില്‍ സ്‌ട്രെസ്സ് തെറപ്പി നല്‍കാം. ഈ ഘട്ടത്തില്‍ വച്ചും പിരിമുറുക്കത്തെ  നേരിടാനായിലെ്ലങ്കില്‍ രോഗാവസ്ഥയിലേക്കു വഴുതി വീഴാം. നാലാംഘട്ടം: ഈ ഘട്ടമാകുന്നതോടെ തലചേ്ചാറിലെ ചില രാസവ്യത്യയാനങ്ങള്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കും. തല്‍ഫലമായി പിരിമുറിക്കത്തിന്‍റെ ലക്ഷണങ്ങള്‍ കൂടിചേ്ചര്‍ന്ന് വിഷാദമോ പാനിക്അറ്റാക്കോ പോലെയുള്ള സ്‌ട്രെസ്സ്  ഡിസോഡറില്‍ എത്തുന്നു. ഈ ഘട്ടത്തില്‍ കൗണ്‍സലിങ് കൊണ്ട് യാതൊരു പ്രയോജനവുമില്ല. മരുന്നു ചികിത്സയാണ് ഈ ഘട്ടത്തില്‍ ആവശ്യം.അവസാനഘട്ടം :അടിക്കടി കടുത്ത മാനസികപിരിമുറുക്കങ്ങള്‍ക്ക് വിധയേരാവുകയും അവയെ പരിഹരിക്കാതിരിക്കുകയും ചെയ്‌യാതെ  മുന്നോട്ടു പോകുന്നയാള്‍ ഒന്നിലധികം സ്‌ട്രെസ്സ് ഡിസോഡറുകള്‍ക്ക്  വിധയേനാകാം. മരുന്നും ചികിത്സയും ഒക്കെ മടുത്ത അവസ്ഥയിലായിരിക്കും ഇയാള്‍ . ആകെ നിരാശനായ ഈ ഘട്ടത്തില്‍ അടിക്കടി ആത്മഹത്യചിന്തകള്‍ ഉണ്ടാകാം. പിരിമുറുക്കം നിങ്ങളെ വരിഞ്ഞുമുറുക്കി ഈ ഘട്ടത്തിലെത്തിക്കാതെ സൂക്ഷിക്കുക.   എങ്ങനെ നേരിടണംസ്‌ട്രെസ് നമ്മെ വിഴുങ്ങാതിരിക്കാന്‍ റിലാക്‌സേഷന്‍ അഥവാ സ്വസ്ഥത നല്‍കുന്ന  മാര്‍ഗങ്ങള്‍  പ്രായോഗിക തലത്തില്‍ കൊണ്ടുവരുക.സ്വന്തം സാഹചര്യത്തിലിരുന്നു സ്വന്തമായി സ്‌ട്രെസ്  നിയന്ത്രിക്കാവുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത യോഗ , ധ്യാനമാര്‍ഗങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുക.വ്യക്തികളെപ്പറ്റിയും സമൂഹത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയുമുള്ള അവബോധത്തിലും കാഴ്ചപ്പാടിലുമുള്ള തകരാറുകള്‍ മാറ്റാന്‍ ശ്രമിക്കുക.ദൈനംദിന ജീവിതത്തിലെ സ്‌ട്രെസ് തുടക്കത്തിലേ മനസ്സിലാക്കി പരിഹാരം കണ്ടെത്തുക.പരിഹാരം കണ്ടെത്താനാകാത്ത ടെന്‍ഷനുകളെ ഒഴിവാക്കുക- അകറ്റി നിര്‍ത്തുകവിശ്രാന്തി വ്യായാമങ്ങള്‍ടെന്‍ഷന്‍ ഉണ്ടാക്കുന്ന ജോലികളിലേര്‍പ്പെടുന്പോള്‍ പലരും നെറ്റി ചുളിക്കുന്നതും കവിള്‍ മുറുക്കുന്നതും നിങ്ങള്‍ കണ്ടിരിക്കും. അതുപോലെ ശരീരത്തിലെ വിവിധഭാഗങ്ങളിലെ പേശികള്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്പോള്‍ നമ്മുടെ അറിവു കൂടാതെ തന്നെ പിരിമുറുക്കത്തിലേര്‍പ്പെടുന്നു. ഇതനുസരിച്ച്  ജേക്കബ്സണ്‍ എന്ന ഫിസിഷ്യന്‍ രൂപപ്പെടുത്തിയതാണ് ജേക്കബ്സണ്‍റിലാക്‌സേഷന്‍ മാര്‍ഗങ്ങള്‍. ഇതില്‍ , സ്വയം പേശികളില്‍ പിരിമുറുക്കമുണ്ടാക്കിയതിനുശേഷം  തളര്‍ത്തിയെടുക്കുക വഴി മാനസിക പിരിമുറുക്കവും കുറചെ്ചടുക്കുന്നു.അയഞ്ഞ വസ്ത്രം ധരിക്കുകഭക്ഷണത്തിന്  അര മണിക്കൂര്‍  മുന്പ് ഇത്തരം റിലാക്‌സേഷന്‍ ചെയ്‌യുന്നതാണ് ഉത്തമം. ആഹാരം കഴിച്ചുവെങ്കില്‍ കുറഞ്ഞത് രണ്ടുമണിക്കൂര്‍ കഴിഞ്ഞു ചെയ്‌യുക.രാവിലെ 5 മണിക്കും 7 മണിക്കും ഇടയ്ക്കുള്ള സമയത്തു 30 മിനിറ്റു മുതല്‍ 60 മിനിറ്റുവരെ ചെയ്‌യുകയാണുത്തമം. വൈകുന്നേരവും ചെയ്‌യാംശബ്ദശല്യമില്ലാത്തതും മങ്ങിയവെളിച്ചവും അനുകൂല താപനിലയുമുള്ള ഏകാഗ്രത ലഭിക്കുന്ന സ്ഥലവും സമയവും തിരഞ്ഞെടുക്കുകഇതു കഴിഞ്ഞ ഉടന്‍ ഉറങ്ങരുത്ഉറച്ച തറയിലോ , കിടക്കയിലോ തെന്നിപ്പോകാത്ത  കാര്‍പെറ്റോ , പായോ , നിരത്തിയശേഷം അതില്‍ മലര്‍ന്നു ശാന്തമായി കിടക്കുക. ഏകാഗ്രതയോടെ താളത്തില്‍ ശ്വാസം ഉള്ളിലോട്ട് എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്‌യണം. ശ്വാസം ഉള്ളിലേക്ക് എടുക്കുന്പോള്‍ , വയര്‍ പുറത്തേക്കു വീര്‍ത്തുവരും , ശ്വാസം പുറത്തേക്കു വിടുന്ന സമയത്ത് ആദ്യം  വയര്‍ സാവധാനം താഴുകയും ക്രമേണ നെഞ്ചിലെ മാംസപേശികള്‍ താഴ്ന്നുവരുകയും ചെയ്‌യുന്നു. താളക്രമമായി , ശാന്തമായി , ശ്വാസം കയറി ഇറങ്ങി പോകുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കൈകള്‍ ശരീരത്തിന്‍റെ ഇരുഭാഗത്തും സമാന്തരമായി വയ്ക്കണം.ഇപ്പോള്‍ ശരീരത്തിലേ ഒാരോ മാംസപേശികളും ശാന്തമായി പിരിമുറുക്കങ്ങളില്ലാതെ തളര്‍ന്നുകിടക്കുയാണ്. തുടര്‍ന്നു കാല്‍പത്തികള്‍ സമാന്തരമായി കൊണ്ടുവന്നു  കാലിന്‍റെ കുഴയുടെ ഭാഗം അരയുടെ ഭാഗത്തേക്കു സാവാധാനം ശക്തമായി വളയ്ക്കുക. ഇപ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ കാല്‍മുട്ടിനു  താഴെയുള്ള  മാംസപേശികള്‍ മൊത്തം  പിരിമുറുക്കം  അനുഭവിക്കുന്നു. ബാക്കി ശരീരഭാഗങ്ങള്‍ അയഞ്ഞുതന്നെ കിടന്നോട്ടെ. ഒരു നിമിഷം വലിഞ്ഞുമുറുകിയ ഈ മാംസപേശികളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അവ ഇരുന്പുകന്പിപോലെ ശക്തമാണ്. അപ്പോഴുണ്ടാകുന്ന വേദനയും അസ്വസ്ഥതയും അനുഭവിച്ചറിയുക. തുടര്‍ന്ന്  ആ മാംസപേശികളെ അയയാന്‍ അനുവദിക്കുക. അപ്പോള്‍  ലഭിച്ചുകൊണ്ടിരിക്കുന്ന ലാഘവത്തില്‍ മനസ് കേന്ദ്രീകരിക്കുക. നോക്കൂ, ഇരുകന്പി  പോലെ വലിഞ്ഞുനിന്ന മാംസപേശികള്‍ മനസ്സ് അനുവദിച്ചപ്പോള്‍ അയഞ്ഞു. അതേ മനസ്സ് അനുവദിച്ചു, ശരീരം അതിലെ ഒാരോ മാംസപേശികളും  നിങ്ങളുടെ മനസിന്‍റെ മുന്പില്‍ അടിമ മാത്രമാണ്.മനസ്സാണു യജമാനന്‍! ഒരു മിനിട്ടുനേരം  ഈ സുഖത്തില്‍ ലയിച്ചുകിടക്കാം. ഇങ്ങനെ കൈമുട്ടുകള്‍ ,തുട, ഉപ്പൂറ്റി, എന്നിങ്ങനെ ഒാരോ ശരീരഭാഗത്തേയും  പേശികള്‍ പല രീതികളില്‍ വലിച്ചുമുറുക്കാം. അതുകഴിഞ്ഞാല്‍ അവയെ അയച്ചുവിട്ട് പിരിമുറുക്കം അലിഞ്ഞില്ലാതാകുന്നത് ആസ്വദിക്കാം.ഒന്നു മുതല്‍ 10 വരെ സാവാധാനം എണ്ണുക. 10 എന്ന് എണ്ണുന്പോഴേക്കും ശരീരം അഗാധമായ വിശ്രമാവസ്ഥയിലേക്ക് ആണ്ടുപോകും. ആവശ്യമുള്ള പേശികളെ മാത്രം വിശ്രമാവസ്ഥയില്‍ എത്തിച്ചും ഇതേരീതിയില്‍ റിലാക്സ് ചെയ്‌യാം.തുറന്നു പറയാംവികാരങ്ങള്‍ പുറമേ പ്രകടിപ്പിക്കുന്നത് ബലഹീനതയാണെന്നാണ് ചിലരുടെ വിചാരം. അതുകൊണ്ട് കടുത്ത  പിരിമുറുക്കത്തില്‍ പെട്ട് മനസ്സു വലിഞ്ഞു മുറുകുന്പോള്‍ പോലും പുറമേ താന്‍ മനക്കരുത്തുള്ളയാളാണ് എന്നു കാണിക്കാനാവും ഇത്തരക്കാര്‍ ശ്രമിക്കുക. മനസ്സില്‍ പതഞ്ഞുയരുന്ന നെഗറ്റീവ് വികാരങ്ങളെ കടിച്ചമര്‍ത്തിവച്ച് അവര്‍ പുറമേ ശാന്തരാകും . കുറേ കഴിയുന്പോള്‍ അത് അസാധ്യമായി മാറും. അപ്പോള്‍ ‘എനിക്കൊരു പ്രശ്നവുമില്ല എന്ന  നിരാസഭാവത്തിലെത്തും. പതിയെ പതിയെ ഇത് ബോധമനസ്സില്‍ നിന്നും അപ്രത്യക്ഷമാകും. പക്ഷേ , ഇത് അപകടകരമാണ്‌

No comments:

Post a Comment