പി രിമുറുക്കത്താല്‍ വലിഞ്ഞു മുറുകിയ മനസ്സ് ഒരു ബലൂണ്‍ പോലെയാണ്. ഭയം, വെറുപ്പ് , അസ്വസ്ഥത, ദേഷ്യം എന്നിങ്ങനെ നിരവധി വികാരങ്ങളാല്‍ തിങ്ങിവീര്‍ത്തു നില്‍ക്കുന്ന, ചെറിയ ഒരു സൂചികുത്തിയാല്‍ പോലും പൊട്ടിത്തകരാവുന്ന ഒരു ബലൂണ്‍. ഈ ബലൂണ്‍ പൊട്ടാതെ ചുരുക്കിയെടുക്കുകയെന്നതു നല്ല പ്രയാസമുള്ള ഒരു ജോലി തന്നെ. ഈ നെഗറ്റീവ് വികാരങ്ങളെയെല്ലാം പുറത്തു ചാടിച്ച് ബലൂണ്‍ ചുരുക്കിയിലെ്ലങ്കില്‍ മാനസികപിരിമുറുക്കം വിഷാദത്തിലേക്കോ ഉത്കണ്ഠാരോഗത്തിലേക്കോ വഴിമാറാം.ഘട്ടങ്ങള്‍ അറിയാം മാനസിക പിരിമുറുക്കം ഒരു സുപ്രഭാതത്തില്‍ ശാരീരികരോഗങ്ങളായി പ്രകടമാവുകയല്ല ചെയ്‌യുന്നത്. അത് വിവിധ തട്ടുകളിലൂടെ കടന്നാണ് സ്‌ട്രെസ്സ് ഡിസോഡര്‍ എന്ന രോഗവസ്ഥയിലെത്തുന്നത്. ഒന്നാം ഘട്ടം : ഈ ഘട്ടത്തിലുള്ളയാള്‍ ശാരീരികമായും മാനസികമായും പൂര്‍ണ ആരോഗ്യവാനായിരിക്കും. ചെറിയ ടെന്‍ഷനുകളേയും നെഗറ്റീവ് വികാരങ്ങളേയും എങ്ങനെ നേരിടണമെന്ന് അയാള്‍ക്ക് നല്ല നിശ്ചയമുണ്ട്. മാനസിക പിരിമുറുക്കം ലഘൂകരിക്കാന്‍ അയാള്‍ മദ്യത്തേയോ മറ്റുശീലങ്ങളേയോ ആശ്രയിക്കുന്നില്ല. പക്ഷേ , ഈ ഘട്ടത്തില്‍ നില്‍ക്കുന്നവര്‍ വളരെ അപൂര്‍വമാണ്.രണ്ടാംഘട്ടം : വൈകാരികമായി സ്ഥിരതയിലായിരുന്ന ഒര...
Rajiv Gandhi Bypass,Mythri Nagar Manjeri,Malappuram,Kerala. mobile:+ 91 808 6 45 35 55